Latest NewsIndia

പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വീ​ട് ഒ​ഴി​യ​ണം; കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തിന് അന്ത്യ ശാസനം

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തോ​ടു ന്യൂ​ഡ​ല്‍​ഹി​യി​ലെ ജോ​ര്‍ ബാ​ഗ് ഹൗ​സ് ഒ​ഴി​യാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ഡ​ല്‍​ഹി ജോ​ര്‍ ബാ​ഗി​ലെ 115-എ ​ബ്ലോ​ക്കി​ലാ​ണു കാ​ര്‍​ത്തി​യു​ടെ വ​സ്തു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ ഇ​ത് ഇ​ഡി ക​ണ്ടു​കെ​ട്ടി. മാ​ര്‍​ച്ച്‌ 29-ന് ​ക​ണ്ടു​കെ​ട്ട​ല്‍ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വീ​ട് ഒ​ഴി​യ​ണ​മെ​ന്നാ​ണ് ഇ​ഡി ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കാ​ര്‍​ത്തി​യു​ടെ​യും അ​മ്മ ന​ളി​നി​യു​ടെ​യും പേ​രി​ലാ​ണു വ​സ്തു. ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി​യും സി​ബി​ഐ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. നി​ല​വി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ ശി​വ​ഗം​ഗ​യി​ല്‍​നി​ന്നു​ള്ള പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യ കാ​ര്‍​ത്തി, കേ​സി​ല്‍ ജാ​മ്യ​ത്തി​ലാ​ണ്. ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ ഈ ​വ​സ്തു ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണു നി​ര്‍​ദേ​ശം. ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ​യി​ലേ​ക്കു മൗ​റീ​ഷ്യ​സി​ല്‍​നി​ന്ന് 305 കോ​ടി​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ന്നെ​ന്നാ​ണ് കണ്ടെത്തൽ.

2007-ല്‍ ​ചി​ദം​ബ​രം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് കാ​ര്‍​ത്തി ചി​ദം​ബ​രം ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടും ച​ട്ട​ങ്ങ​ളി​ലെ ഇ​ള​വു​ക​ളും നേ​ടി​യെ​ടു​ത്ത​ത്. കാ​ര്‍​ത്തി ഐ​എ​ന്‍​എ​ക്സി​ല്‍​നി​ന്നു ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ഫീ​സാ​യി പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യും സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button