പാലക്കാട്: എ.ആര്‍.ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന് കുടുംബത്തിന്റെ പരാതി.
കുമാറിന്റെ മരണത്തിന് കാരണക്കാരായ മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യയും കുടുംബാംഗങ്ങളും പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കുടുംബം പറഞ്ഞു.
കുറ്റക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും, ഉടന്‍ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും സജിനി പറഞ്ഞു. കുമാറിന്റെ മരണത്തില്‍ നീതിക്കായി ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനെ സമീപിക്കുമെന്നും കുടുംബം പറഞ്ഞു.
കേസ് സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി വൈ എസ് പിക്ക് നല്‍കാന്‍ ഡിഐജി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടികള്‍ കൈകൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Post Your Comments