Latest NewsKerala

ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി, ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു- ബിനീഷ് ബാസ്റ്റിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

മലയാള സിനിമയില്‍ നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത വാവച്ചന്‍ എന്ന നടനെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് കണ്ട നടന്‍ ബിനീഷ് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിന്ന് കടയുദ്ഘാടനം നടത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഡബിള്‍ ബാരല്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ബിനീഷ് ബാസ്റ്റിന്‍. പത്തനംതിട്ടയില്‍ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ബിനീഷ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് വാവച്ചന്‍ എന്ന നടനെ കാണുകയായിരുന്നു. ഉടനെ അടുത്ത് വിളിച്ച് ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സംഭവം ബിനീഷ് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ടീമേ….
എന്റെ കൂടെ നില്‍ക്കുന്ന ഈ Vaavachan. ചേട്ടനെ.. നിങ്ങള്‍ക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്ത ആളാണ്. പ്രത്യേകിച്ച് തിളക്കം സിനിമയില്‍. ഞാന്‍ പത്തനംതിട്ടയില്‍ ഒരു shop ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ഉദ്ഘാടനം കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹം നില്‍ക്കുന്നു. സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല. എന്റെ നാട്ടിലും ഇങ്ങനെതന്നെയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു.. ചില കലാകാരന്മാര്‍ ലക്ഷങ്ങളും കോടികളും സമ്പാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്‍..

https://www.facebook.com/ActorBineeshBastin/posts/2345655749023556?__xts__%5B0%5D=68.ARDScKJjJNbgv5znJIGBMLPKt54oi_4JaGMfSmeAHb_nMmCdGWe_tjMg06GX85VdWFgfnUpPe_pXC1-am_VvQOGYNuVL3hslkv9zsAU-4CxXG5Q_wpVB3B3jIMO1PZiBHXaiNIoxL3tNO2mzQkhBaboaIjnf1YIBKCretWQDoKbty9EKJL-96sWicENiLnqxEfpjbEr_ApsyF1XRgK6w8HpI0HG8sCsu6Fm-j4-_YJbdST1fKh0F3xkF623C4AuGLKBRKwQRDaPC7dygPOBLEv6yE9JEk9DU9B3LkzcxXhnsSWle8WDjkrrwb364Z1eA6nCHLNGSh1d3rpuJvRLiPqpfKBdL&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button