തിരുവനന്തപുരം: തനിക്കെതിരെയെടുത്ത ക്രിമിനല്‍, വിജിലന്‍സ് കേസുകള്‍ റദ്ദാക്കിയെടുത്ത് സര്‍ക്കാരിന് തിരിച്ചടി നല്‍കാനുള്ള പദ്ധതിയുമായി ജേക്കബ് തോമസ്. 19 മാസം സസ്പെന്‍ഷൻ ചെയ്‌ത് പുറത്താക്കിയ ഉദ്യോഗസ്ഥരെക്കൊണ്ട് തന്റെ നിയമന ഉത്തരവ് ഒപ്പിടീക്കുക, തനിക്കെതിരെയെടുത്ത ക്രിമിനല്‍, വിജിലന്‍സ് കേസുകള്‍ റദ്ദാക്കിയെടുക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. സസ്പെന്‍ഷന്‍ റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന് പിന്നാലെ തന്റെ നീക്കങ്ങളും ജേക്കബ് തോമസ് ശക്തമാക്കിയിട്ടുണ്ട്.
2020 മേയ് വരെ സര്‍വീസുണ്ടെങ്കിലും അപ്രധാന കസേരയിലിരുന്ന് വിരമിക്കാന്‍ ജേക്കബ് തോമസിന് താത്പര്യമില്ല. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ കേഡര്‍ തസ്തികകളിലൊന്നില്‍ നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിരവധി കേസുകളുണ്ടെന്ന് കാട്ടി സ്വയംവിരമിക്കാനുള്ള അപേക്ഷയും സര്‍ക്കാര്‍ അനുവദിച്ചില്ല. ഇതിനെതിരെ കേന്ദ്രസര്‍ക്കാരിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Post Your Comments