കോയമ്പത്തൂർ: മകനോടും മരുമകളോടുമുള്ള പക മൂലം 10 മാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തി മുത്തശ്ശൻ. ഒത്തക്കല്മണ്ഡപം എന്ന സ്ഥലത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ശെല്‍വരാജ്(45)നെ പോലീസ് പിടികൂടി. ഇയാൾക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ഇരുവരും ഇയാളെ ഉപേക്ഷിച്ചു പോയി. മകനും മരുമകളും കാരണമാണ് ഭാര്യമാർ പോയതെന്ന് സംശയത്തെ മൂലമാണ് ഇയാൾ പേരക്കുട്ടിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നൽകിയിരുന്നു. തുടർന്ന് ഒത്തക്കല്മണ്ഡപത്തെ ഒരു ബേക്കറിക്കു സമീപത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു. ഒടുവിൽ ശെല്‍വരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പേരക്കുട്ടിയെ കൊന്നത് താനാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി.
Post Your Comments