തിരുവനന്തപുരം: പ്രളയ സെസ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നു. തൊള്ളായിരത്തിലധികം ഉല്‍പ്പനങ്ങള്‍ക്ക് വില വർദ്ധിക്കും. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവയ്ക്കും സെസ് നൽകേണ്ട.
നാളെ മുതല്‍ 2 വര്‍ഷത്തേക്കാണു സെസ്.കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്‌ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണു സെസ്.
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. പ്രളയ സെസ് ഈടാക്കുന്നത് നിരവധി തവണ നീട്ടിവെച്ച ശേഷം ആഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments