കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണത്തിലെ ഞെട്ടലിലാണ് വ്യവസായ ലോകം. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ് നേരെത്തെ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഡോ. സിജെ ജോണ്‍ രംഗത്തെത്തി. ഇത്രയധികം ആത്മഹത്യ സൂചനകള്‍ ഉണ്ടായിട്ടും അത് തിരിച്ചറിയപ്പെട്ടില്ലെന്ന് ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇത് ഇരുപത്തി ഏഴാം തിയതി എഴുതിയ കുറിപ്പാണ്. മൂന്നു് ദിവസം കഴിഞ്ഞ് ഈ വ്യവസായി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കുറിപ്പ് വായിച്ചാൽ അതിൽ കൃത്യമായ ആത്മഹത്യാ സൂചനകളുണ്ട്. പക്ഷെ തിരിച്ചറിയപ്പെട്ടില്ല. ഇടപെടലുകൾ ഉണ്ടായിട്ടില്ല. പെരുമാറ്റത്തിലും തീർച്ചയായും വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടാകും. നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും സൂചനകൾ തിരിച്ചറിഞ്ഞാൽ ആത്മഹത്യ തടയാം. കടം കയറിയതിനു എന്ത് ചെയ്യുമെന്ന ചോദ്യം പ്രസക്തം. എപ്പോൾ വേണമെങ്കിലും തോളിൽ മാറാപ്പ് കയറാനിടയുള്ള മന്നൻ ആണെന്ന മനസ്സൊരുക്കത്തോടെ എപ്പോഴും ജീവിച്ചാൽ നോ പ്രോബ്ലം. ജീവിതം ഹാപ്പി.
(സി ജെ)
https://www.facebook.com/photo.php?fbid=10157495929189630&set=a.10151858724834630&type=3
Post Your Comments