തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ ഇളകി വീണു. വേണാട് ട്രെയിനിലെ സെക്കന്റ് സിറ്റിംഗ് കോച്ചിലെ വാതിലുകളില്‍ ഒന്നാണ് അകത്തേയ്ക്ക് ഇളകി വീണത്. ഈ സമയം യാത്രക്കാര്‍ സമീപത്തില്ലായിരുന്നത് കൊണ്ട് അപകടം ഒഴിവായി. വാതിൽ പുറത്തേക്ക് വീണിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് റെയിൽവേ അതികൃതർ പറഞ്ഞു.
കോട്ടയത്തിനു സമീപമെത്തിയപ്പോഴായിരുന്നു വാതില്‍ ഇളകി വീണത്. ഷൊര്‍ണൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു വേണാട് എക്‌സ്പ്രസ്. ഇളകി വീണ വാതില്‍ മാറ്റുന്നതിന് റെയില്‍വെ അധികൃതര്‍ തയ്യാറായില്ല. തിരുവനന്തപുരം കണ്‍ട്രോള്‍ വിഭാഗത്തിനോ മെയിന്റന്‍സ് വിഭാഗത്തിനോ രാത്രിവരെ അറിയിപ്പുകള്‍ ലഭിച്ചില്ലെന്നാണ് അധികൃതരുടെ വാദം.കഴിഞ്ഞ വര്‍ഷമാണ് വേണാട് എക്‌സ്പ്രസ് മുഖം മിനുക്കിയത്.
Post Your Comments