
കൊല്ലം : സർക്കാർ ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.കൊല്ലം മാങ്ങാട് സ്വദേശി സജിഅനൂപ്-49)യെയാണ് കോടതി ശിക്ഷിച്ചത്.ജീവ പര്യന്തത്തിന് പുറമെ 20 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലം നാലാം അഡീഷണൽ ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.
കൊലപാതകം, അതിക്രമിച്ചുകടക്കൽ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2013 ജനുവരി 16-നാണ് സംഭവം. ജീവനക്കാരിയെ രാവിലെ സ്ഥിരമായി ഓട്ടോറിക്ഷയിൽ ബസ്‌സ്റ്റാൻഡിൽ കൊണ്ടുവിട്ടിരുന്നത് പ്രതിയായിരുന്നു. സംഭവദിവസം ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി തലയ്ക്ക് പരിക്കേൽപ്പിച്ചശേഷം പീഡിപ്പിക്കുകയും സംഭവം പുറത്തറിയാതിരിക്കാൻ കഴുത്തിൽ മൊബൈൽ ഫോൺ കോഡ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.
Post Your Comments