ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സൈനിക വിമാനം തകർന്ന് 17 പേർ മരിച്ചു. റാവൽപ്പിണ്ടിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പരിശീലന പറക്കലിനിടെ റാബി പ്ലാസയ്ക്ക് സമീപം റെസിഡൻഷ്യൽ ഏരിയയിൽ വിമാനം തകർന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 5 വിമാന ജീവനക്കാരും, 12 പ്രദേശവാസികളുമാണ് മരിച്ചത് . പതിനെട്ടോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Pakistan: 17 people, including 5 crew members and 12 civilians have lost their lives after a Pakistan Army aircraft crashed near Mora Kalu in Rawalpindi, today. pic.twitter.com/qbcqhDlkY2
— ANI (@ANI) July 30, 2019
അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട കാരണം വ്യക്തമല്ല. വിമാനം തകർന്ന് വീഴുന്ന ശബ്ദം കേട്ടാണ് പുലർച്ചെ ഉണർന്നതെന്നും, വിമാനം തകരുന്നതിന് മുമ്പ് തന്നെ തീപിടിച്ചുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
Post Your Comments