ന്യൂഡല്‍ഹി: എംപിക്കും സഹോദരനുമെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. ബിജെഡി എംപി അനുഭവ് മോഹന്‍തിക്കും സഹോദരനും തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.സസ്മിത ആചാര്യ എന്ന മാധ്യമ പ്രവർത്തകയാണ് പരാതി നൽകിയത്.
ജൂണ്‍13ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംപി അനുഭവ് മൊഹന്‍തിക്കും അദ്ദേഹത്തിന്റെ സഹോദരന്‍ അനുപ്രകാശ് എംപിയുടെ ഭാര്യയും ചലച്ചിത്ര താരവുമായ ബര്‍ഷ പ്രിയദര്‍ശിനി എന്നിവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈ 14ന് സംഭവത്തില്‍ എഫ്‌ഐആര്‍ എഴുതണമെന്നുമാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. അതേസമയം, ആരോപണം എംപി നിഷേധിച്ചിട്ടുണ്ട്.
പോലീസിൽ പരാതിപ്പെട്ടുവെങ്കിലും ഡിസിപി തന്നോട് കോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടത് എന്ന് മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി. എംപിയായാലും മുഖ്യമന്ത്രിയായാല്‍ പോലും കേസ് പുറത്തുവരുമെന്ന് ഡിസിപി പറഞ്ഞുവെന്ന് അവര്‍ പറഞ്ഞു.
Post Your Comments