തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീംമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി കെ.എസ് ശബരീനാഥന് എംഎല്‍എ. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് മീറ്റിനെതിരെയായിരുന്നു ശബരീനാഥന്റെ ട്രോള്‍.
പയ്യന്നൂരിലെ റാങ്ക് ഹോള്‍ഡേഴ്സ് യോഗത്തില്‍ സംസാരിക്കുന്ന ചിത്രം റഹീം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് ശബരീനാഥന്റെ ട്രോള്‍.
പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റെ മീറ്റിംഗ് സംഘടിപ്പിക്കുന്ന ഡിവൈഎഫ്ഐ യൂണിവേഴ്സിറ്റി കേസിലെ രണ്ടു പ്രതികള്‍ക്ക് പിഎസ് സി പോലീസ് ലിസ്റ്റില്‍ മികച്ച റാങ്ക് നേടിയത് പ്രത്യേക ചര്‍ച്ചയ്ക്കെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നു എന്നായിരുന്നു ശബരീനാഥന് റഹീമിന്റെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/SabarinadhanKS/posts/1084713158386805
Post Your Comments