പൂങ്കുന്നം : ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിപ്പ്. തൃശൂര്‍ പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാസ്തുഹാര ഡവലപ്പേഴ്‌സ് ആന്റ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് പരാതി . ഫ്‌ലാറ്റ് നിര്‍മിച്ച് കൈമാറാമെന്ന കരാറുണ്ടാക്കി കമ്പനി ഉപഭോക്താക്കളില്‍ നിന്ന് തട്ടിയെടുത്തത് കോടിക്കണക്കിന് രൂപ. ഫ്‌ളാറ്റ് ഈട് നല്‍കി ബാങ്കില്‍ നിന്ന് നിര്‍മാണ കമ്പനി എടുത്ത വായ്പയുടെ പേരില്‍, കെട്ടിടം സര്‍ഫാസി നിയമ പ്രകാരം ബാങ്ക് ഏറ്റെടുത്തു. നൂറോളം പേരാണ് തട്ടിപ്പിനിരയായിരിക്കുന്നത്.
തൃശൂര്‍ ജില്ല സഹകരണ ബാങ്കില്‍ നിന്ന് ആദ്യം 10 കോടിയും പിന്നീട് രണ്ട് കോടിയുമാണ് വിറ്റ് പോയ ഫ്‌ലാറ്റുകളുടെ പേരില്‍ വായ്പ സംഘടിപ്പിച്ചത്. വിറ്റ ഫ്‌ലാറ്റുകളുടെ പേരില്‍ വായ്പ നല്‍കിയതിലൂടെ ബാങ്ക് അധികൃതരും കമ്പനി നടത്തിയ വഞ്ചനക്ക് കൂട്ടുനിന്നെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.
ഗുരുവായൂര്‍ കിഴക്കെ നടയിലാണ് കമ്പനി ഫ്‌ലാറ്റ് വാഗ്ദാനം ചെയ്തിരുന്നത്. നിര്‍മാണം തുടങ്ങിയ 2011 മുതല്‍ ഫ്‌ളാറ്റ് വില്‍പന നടത്തി തുടങ്ങി. പ്രവാസികളാണ് ഫ്‌ളാറ്റ് തട്ടിപ്പില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും. വിദേശത്ത് നിന്ന് ഉപഭോക്താക്കള്‍ വിളിക്കുമ്പോള്‍ ഉടന്‍ പണി പൂര്‍ത്തിയാക്കി കൈമാറുമെന്ന ഉറപ്പായിരുന്നു വാസ്തുഹാര അധികൃതര്‍ നല്‍കിയിരുന്നത്.
Post Your Comments