Latest NewsUAEGulf

യുഎഇയിൽ നീന്തൽകുളത്തിൽ മുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം

ഷാർജ : നീന്തൽകുളത്തിൽ മുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം. ഷാർജയിൽ അൽ നഹ്ദയിലെ വീട്ടിനടുത്ത് ഏഷ്യൻ കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. പരിശീലകൻ ഒപ്പമുണ്ടായിരുന്നെങ്കിലും മുങ്ങിയ ശേഷം കരയ്ക്ക് എത്തിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകാൻ സാധിച്ചില്ല. ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.45ന് മരണം സംഭവിക്കുകയായിരുന്നു. കുളിക്കാനായി അടുത്ത കെട്ടിടത്തിലെ നീന്തൽക്കുളത്തിലെത്തിയ കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. മരിച്ച കുട്ടിയെക്കുറിച്ചോ കുടുംബത്തെ കുറിച്ചോ ഉള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button