വാട്സാപ്പ് ഡെസ്‌ക്ടോപ്പ് പതിപ്പെത്തുന്നു. ഇത് വഴി ഫോണുകളുടെ സഹായം ഇല്ലാതെ വാട്‌സ്ആപ്പ് കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു. നിലവില്‍ വാട്സാപ്പിന്റെ വെബ് പതിപ്പിൽ ക്യൂആര്‍ കോഡ് വഴി ഫോണിലെ വാട്സാപ്പ് ആപ്ലിക്കേഷനും വാട്സാപ്പ് വെബ്ബും തമ്മില്‍ ബന്ധിപ്പിച്ചാൽ മാത്രമെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയൊള്ളു. എന്നാൽ ഫോണിന്റെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നവയായിരിക്കും വാട്സാപ്പ് ഡെസ്‌ക്‌ടോപ്പ് പതിപ്പ്. കംപ്യൂട്ടറിൽ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണടായിരിക്കണമെന്നു മാത്രം. 2015 ലാണ് വാട്സാപ്പ് വെബ് പുറത്തിറക്കിയത്.
Post Your Comments