മുംബൈ: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഐഐടി ക്ലാസ് മുറിയില്‍ കയറി വന്ന കന്നുകാലികളുടെ ദൃശ്യങ്ങളാണ്. ബോംബെയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. എന്നാല്‍ ഇത് ഏത് ക്യാംപസില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല. എത്തിയ വീഡിയോയ്ക്ക് തീയതി ഇല്ലാത്തതിനാല്‍ പഴയ വീഡിയോ ആണോ എന്ന കാര്യത്തിലും സംശയമുണ്ട്. ബോംബൈ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അതിഥി ക്ലാസിലേക്ക് കടക്കുന്നത്.
ക്ലാസില്‍ കടന്ന കന്നുക്കാലിക്കൂട്ടം അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും മുന്നിലൂടെ നടന്നു നീങ്ങുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടി ബോംബൈ അധികൃതര്‍ വിഷയത്തില്‍ ഒരു നടപടിയും എടുത്തില്ലെന്നും ആരോപിക്കുന്നു. എന്നാല്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ ക്യാമ്പസിനകത്ത് തന്നെ ഗോശാല നിര്‍മ്മിച്ച് അതില്‍ പാര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് ഐ.ഐ.ടി ബോംബൈ അധികൃതര്‍.
കഴിഞ്ഞ ജൂലൈയില്‍ ഐ.ഐ.ടി ബോംബൈയില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് നേരെ പശു പാഞ്ഞെടുത്ത് അപകടം സംഭവിച്ചിരുന്നു. പശുവിന്റെ ആക്രമണത്തില്‍ അടിവയറിന് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ ക്ലാസ് റൂമുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വിഹരിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പശുവിനെ കണ്ട് വിദ്യാര്‍ത്ഥികള്‍ പേടിച്ച് വഴിമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും പുതിയ ഇന്ത്യയുടെ മുഖമാണെന്നും പറഞ്ഞുള്ള പരിഹാസ ട്വീറ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
https://twitter.com/akashbanerjee/status/1155499481841881088
Post Your Comments