ദോഹ: ദോഹയിലെ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനെട്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രണ്ടാം പാദം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയെ അപേക്ഷിച്ച് 18.9 ശതമാനത്തിന്റെ വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഈ സമയം രേഖപ്പെടുത്തിയത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസം ദോഹ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ വിമാന പോക്കുവരവിന്റെ എണ്ണം 56, 452 ആണ്. ഇക്കാര്യത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.4 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇതുവരെ 9.38 മില്യണ്‍ യാത്രക്കാരാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. വിമാനത്താവളം നിലവില്‍ വന്നതിന് ശേഷം ഏറ്റവും തിരക്കേറിയ ഘട്ടമാണിതെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ 160 സര്‍വീസുകള്‍ നടത്തുന്ന ഖത്തര്‍ എയര്‍വേയ്സിന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള 250 വിമാനം സ്വന്തമായുണ്ട്.
അഭിമാനകരമായ നേട്ടമാണിതെന്നും യാത്രക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് ദോഹ വിമാനത്താവളത്തെ മാറ്റിയെടുക്കാനായതില് ചാരിതാര്‍ത്ഥ്യമുണ്ടെന്നും വിമാനത്താവളം മേധാവി ബദര്‍ മുഹമ്മദ് അല്‍ മീര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സിന്റെ വളര്‍ച്ച കൂടിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments