ആലപ്പുഴ: ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ സംഘർഷം. പള്ളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യാക്കോബായ വിശ്വാസികൾക്ക് നേരേ പോലീസ് ലാത്തി വീശി.
സുപ്രീം കോടതി ഉത്തരവ് പ്രകാരം പളളിയിൽ പ്രവേശിച്ച ഓർത്തഡോക്സ് വിശ്വാസികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം.
ജില്ലാകളക്ടറെത്തി ചർച്ച നടത്തിയ ശേഷമേ പിരിഞ്ഞു പോകുവെന്നാണ് യാക്കോബായ സഭാ വിശ്വാസികളുടെ നിലപാട്. പ്രതിഷേധക്കാർ കായംകുളം പുനലൂർ റോഡ് ഉപരോധിച്ചു. ഏകപക്ഷിയമായാണ് വിധി നടപ്പാക്കിയതെന്ന് യാക്കോബായ വിശ്വാസികൾ കുറ്റപ്പെടുത്തി. അതേസമയം, സഭാ വ്യത്യാസമില്ലാതെ പള്ളിയിൽ എല്ലാ വിശ്വാസികൾക്കും പ്രവേശിക്കാൻ അനുമതി ഉണ്ടാകുമെന്ന് ഓർത്തഡോക്സ് വിഭാഗം വികാരി മുമ്പ് അറിയിച്ചിരുന്നു.
Post Your Comments