Latest NewsIndia

പുതിയ പദ്ധതികള്‍ക്ക് യോഗി ആദിത്യനാഥ് നല്‍കുന്ന പിന്തുണ പ്രശംസനീയമെന്ന് എംഎ യൂസഫലി; ഉത്തര്‍പ്രദേശിലും സാന്നിദ്ധ്യമുറപ്പിക്കാനൊരുങ്ങി ലുലുഗ്രൂപ്പ്

ലക്നൗ: നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കുന്ന പിന്തുണ ഏറെ പ്രശംസനീയമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി – നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും പ്രശംസനീയമായ പിന്തുണയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കുന്നത്. ഇത്, നിക്ഷേപകര്‍ക്ക് ഏറെ പ്രോത്സാഹനവുമാണ്. യു.പിയില്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കപ്പെട്ട പദ്ധതികള്‍ അതിവേഗം യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നിലെ കാരണവും ഈ പിന്തുണയാണ്’ യുസഫലി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഡല്‍ഹിക്ക് സമീപത്തെ സാഹിബാബാദിലും ഉടന്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുമെന്നും യൂസഫലി പറഞ്ഞു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ലക്നൗവില്‍ അടുത്ത വര്‍ഷം സജ്ജമാകും. ഇതിലൂടെ 5,000ലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം ഏകദേശം 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. വാരാണസി, നോയിഡ എന്നിവിടങ്ങളിലും ലുലു ഷോപ്പിംഗ് മാള്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേയാണ് സാഹിബാബാദിലും ഷോപ്പിംഗ് മാള്‍ ഒരുക്കുന്നതെന്നും യൂസഫലി പറഞ്ഞു.
യു.പി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഒന്നാം നിക്ഷേപക സംഗമത്തിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ സംഗമം നടത്തിയത്. എം.എ. യൂസഫലിക്ക് പുറമേ ഒട്ടേറെ ദേശീയ-ആഗോള പ്രമുഖ വ്യവസായികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. മൊത്തം 65,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന 250ലേറെ പദ്ധതികളുടെ പ്രഖ്യാപനം ഇക്കുറി സംഗമത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതുവഴി, മൂന്നുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button