റാഞ്ചി•വയറുവേദനയുമായി എത്തിയ യുവതിക്ക് ഡോക്ടര്‍ ഗര്‍ഭനിരോധന ഉറ കുറിച്ച് നല്‍കിയതായി ആരോപണം. ജാര്‍ഖണ്ഡിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
ജൂലായ് 23 നാണ് ക്ലാസ് നാലാം ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി റാഞ്ചിയിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഘട്ട്ശില സര്‍ക്കാര്‍ ആശുപത്രിയിലെ അസ്റഫ് ബദറിനെ സമീപിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസ്റഫ് യുവതിക്ക് കോണ്ടം കുറിച്ച് നല്‍കിയെന്നാണ് പരാതി.
ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല്‍ ഷോപ്പില്‍ എത്തിയപ്പോള്‍, കടക്കാരനാണ് കുറിപ്പടിയില്‍ കോണ്ടമാണ് കുറിച്ചിരിക്കുന്നതെന്ന് യുവതിയെ അറിയിക്കുന്നത്.
യുവതി മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ കുനാല്‍ സാരംഗി വിഷയം നിയമസഭയിലും ഉന്നയിച്ചു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തനായി ഒരു സൈക്യാട്രിസ്റ്റ് അടങ്ങിയ മെഡിക്കല്‍ സംഘം രൂപീകരിച്ചു. ഞായറാഴ്ച അന്വേഷണം തുടങ്ങുകയും ചെയ്തു.
എന്നാല്‍ ആരോപണം ഡോക്ടര്‍ നിഷേധിച്ചു.
Post Your Comments