KeralaLatest NewsIndia

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാന്‍ പി ജയരാജന്‍ അംഗമായ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ

8 മാസങ്ങള്‍ക്ക് ശേഷമാണ് സെന്‍ട്രല്‍ ജയിലില്‍ ഉപദേശക സമിതി യോഗം ചേര്‍ന്നത്.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാന്‍ പി ജയരാജന്‍ അംഗമായ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ. 14 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയവരെയും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരെയുമാണ് വിട്ടയയ്ക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.ജയില്‍ ഡി.ജി.പിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ ഉപദേശക സമിതി യോഗമായിരുന്നു ഇത്. 8 മാസങ്ങള്‍ക്ക് ശേഷമാണ് സെന്‍ട്രല്‍ ജയിലില്‍ ഉപദേശക സമിതി യോഗം ചേര്‍ന്നത്.

സാധാരണ ആറു മാസത്തിലൊരിക്കലാണ് യോഗം ചേരുക. 2017 ഒക്ടോബറിലായിരുന്നു ഒടുവില്‍ യോഗം ചേര്‍ന്നത്. ഏകദേശം നൂറിലേറെ അപേക്ഷകളാണ് ഉപദേശകസമിതിയുടെ പരിഗണനയ്ക്കെത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനമായില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ സൂപ്രണ്ട് ടി. ബാബുരാജന്‍, ഉപദേശക സമിതി അംഗങ്ങളായ പി.ജയരാജന്‍, എം.സി.രാഘവന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ ഹൈടെക് ജയില്‍ ഉള്‍പ്പടെയുള്ള നാല് ജയിലുകളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button