ചെറുവത്തൂര്‍: അയ്യായിരം രൂപ ഷെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായില്ലെന്ന് പരാതി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ശ്മശാനമാണ് മൃതദേഹത്തോട് അനാദരവ് കാട്ടിയത്. കുട്ടമത്ത് ടൗണില്‍ പള്ളയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന മീനാക്ഷിയാണ് മരിച്ചത്.
ഭര്‍ത്താവും മക്കളുമില്ലാതിരുന്ന മീനാക്ഷി തനിച്ചാണ് താമസിച്ചിരുന്നത്. ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ മീനാക്ഷിയുടെ മരണശേഷം മൃതദേഹം തൊട്ടടുത്തുള്ള സ്‌നേഹതീരം ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കമ്മറ്റിക്കാര്‍ ഇതിനനുവദിച്ചില്ല. ശ്മശാനത്തിന് അയ്യായിരം രൂപയുടെ ഷെയര്‍ നല്‍കാത്തതാണ് ഇതിന് കാരണമായി ഇവര്‍ അറിയിച്ചത്. ഒടുവില്‍ കരിവെള്ളൂരില്‍ താമസിക്കുന്ന മീനാക്ഷിയുടെ സഹോദരിയുടെ വീട്ടിലെത്തിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. പണത്തിന്റെ കണക്ക് പറഞ്ഞ് മൃതദേഹത്തോട് പോലും അനാദരവ് കാട്ടിയ സിപിഎം നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
Post Your Comments