Latest NewsIndia

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച് യെദിയൂരപ്പ; നിയമസഭാ പ്രമേയം പാസാക്കിയത് ശബ്ദവോട്ടോടെ

കര്‍ണാടക: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാരെ അയോഗ്യരായതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലെത്താന്‍ വെല്ലുവിളിയുണ്ടായിരുന്നില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.

കര്‍ണാടക നിയമസഭ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടിനാണ് സാക്ഷ്യം വഹിക്കുന്നത്. ആറ് മാസത്തേക്ക് വെല്ലുവിളികളില്ലാത്ത വിധം യെദിയൂരപ്പ സര്‍ക്കാരിന് മുന്നോട്ട് പോകാവുന്ന അവസ്ഥയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉള്ളത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്.

കോണ്‍ഗ്രസാകട്ടെ 99 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്. സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവാകാനാണ് സാധ്യതയെങിലും ഇക്കാര്യത്തില്‍ ജെഡിഎസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. മുംബൈയിലായിരുന്ന അഞ്ച് വിമതര്‍ ഇന്ന് രാവിലെ ബെംഗളൂരുവില്‍ എത്തിയിട്ടുമുണ്ട്. ധനകാര്യ ബില്ലിന് ശേഷം രാജിവയ്ക്കുമെന്നാണ് സ്പീക്കര്‍ കെ ആര്‍ രമേഷ് പറയുന്നതെങ്കിലും സ്പീക്കറെ മാറ്റുന്നതിനുള്ള പ്രമേയം ബിജെപി നിയമസഭയില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button