KeralaLatest News

മെഹര്‍ തരാറുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ പൊതു സ്ഥലത്തുവെച്ച് ആക്രമിച്ചു ; സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകള്‍

ഡൽഹി : സുനന്ദ പുഷ്ക്കറുടെ യുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകള്‍. സുനന്ദ പുഷ്‌കറിന്റെ ജീവിതത്തെയും ദൂരൂഹമരണത്തെയും ആസ്പദമാക്കിയെഴുതിയ ‘ദി എക്സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്റ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പുസ്തകത്തില്‍ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെക്കുറിച്ചും പരാമര്‍ശം.

കോണ്‍ഗ്രസ് എംപിയായ ശശി തരൂറിന്റെയും ഭാര്യ സുനന്ദ പുഷ്‌കറിന്റെയും വിവാഹ ജീവിതം തകിടം മറിയാന്‍ ഒരു പരിധിവരെ കാരണക്കാരിയായതും മെഹര്‍ തരാറാണെന്നും പുസ്തകത്തില്‍ പറയുന്നു.തരൂരുമായി മെഹറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. തരൂരിന്റെ ഫോണിൽ ഹരീഷ് എന്ന പേരിലാണ് മെഹറിന്റെ പേര് സേവ് ചെയ്തിരുന്നത്.

മെഹറിന്റെ മെസ്സേജുകൾ ശ്രദ്ധയില്‍പ്പെട്ട് സുനന്ദ, തരൂരുമായി പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ദല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍വെച്ച് കയ്യാങ്കളി ഉണ്ടായതായും യാത്രക്കാര്‍ നോക്കി നില്‍ക്കേ സുനന്ദയെ ശശിതരൂര്‍ തല്ലിയതായും പുസ്തകത്തില്‍ പറയുന്നു.

സുനന്ദ മരിക്കുന്നതിനു മുന്‍പ് മെഹറിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, അവര്‍ സുനന്ദയുടെ ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാതിരിക്കുകയും പ്രതികരിക്കുകയും ചെയ്തത് സംശയം ഉണ്ടാക്കുകയും ചെയ്യുന്നു.സുനന്ദ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് തരൂരും റെജീനയുമായിരുന്നു ആശുപത്രിയിൽ നിന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെന്ന് വാദവുമായി ശശി തരൂര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നെന്നും ടെസ്റ്റുകളെല്ലാം പൂര്‍ത്തിയാകുന്നതുവരെ റെജീനയാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്നും പുസ്തകം പറയുന്നു. ആശുപത്രി വിട്ട പിറ്റേ ദിവസം തന്നെ ഡല്‍ഹിയിലേക്ക് തിരിച്ചതും അവിടെവെച്ച് മരണം സംഭവിച്ചതുമെല്ലാം വീണ്ടും സംശയം ഉണ്ടാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button