ബെംഗളൂരു : കർണാടകത്തിൽ 14 വിമത എംഎൽഎമാർ അയോഗ്യരായി. സ്‌പീക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോഗ്യരായവരിൽ 11 പേർ കോൺഗ്രസ് എംഎൽഎമാരാണ്.മൂന്ന് ജെഡിഎസ് എംഎൽഎമാരെയും അയോഗ്യരാക്കി.പാർട്ടി വിരുദ്ധ പ്രവർത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി.ഇതോടെ മുഴുവൻ വിമതരും അയോഗ്യരായി.
ഇതോടെ കർണാടക നിയമസഭയിൽ അയോഗ്യരായ എംഎൽഎമാരുടെ എണ്ണം 17 ആയി.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ സർക്കാർ നാളെയാണ് വിശ്വാസവോട്ട് തേടുന്നത്. 17 വിമത എംഎൽഎമാർ അയോഗ്യരായതോടെ വിശ്വാസവോട്ട് തേടുന്ന യെദ്യൂരപ്പയും പ്രതിസന്ധി നേരിടുകയാണ്.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം സഭയിൽ പരാജയപ്പെടുകയായിരുന്നു. 99ന് എതിരെ 105 വോട്ടുകൾക്കാണ് കുമാരസ്വാമിയുടെ പ്രമേയം പരാജയപ്പെട്ടത്. ഇതോടെയാണ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകാൻ വഴിയൊരുങ്ങിയത്.
Post Your Comments