Latest NewsIndia

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്വേഷം പ്രചരിപ്പിച്ച്‌ കാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവര്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. ബാക്ക് ടു വില്ലേജ്’ പരിപാടിയില്‍ ജമ്മു കശ്മീരില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. കാശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ക്കുള്ള താല്‍പര്യം അതിൽ നിന്ന് വ്യക്തമായി. കാശ്മീരിലെ ജനങ്ങള്‍ മികച്ച ഭരണം ആഗ്രഹിക്കുന്നതായാണ് അവരുടെ പ്രതികരണമെന്നും വികസന പ്രവര്‍ത്തനത്തിന് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് അതിലൂടെ മനസിലായെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും  മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button