KeralaLatest News

എന്നും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ ചീത്തവിളിക്കാന്‍ കഴിയില്ല; കാനം രാജേന്ദ്രൻ

കോഴിക്കോട്: പിണറായി വിജയന് വിധേയനാകുന്നു എന്ന വിമര്‍ശനത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തരവാദിത്വമുള്ള സെക്രട്ടറിയെന്ന നിലയില്‍ താന്‍ പെരുമാറിയിട്ടുണ്ട്. ഇടത് നയങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുന്നണിയിലെ പ്രവര്‍ത്തനം. അതില്‍ വ്യക്തി വിരോധത്തിന്റെ പ്രശ്‌നമില്ലെന്നും കാനം പറയുകയുണ്ടായി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഇനി കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെ എന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അറ്റവും മൂലയും എടുത്ത് ആരും പുറത്തിടേണ്ടതില്ല. ഇടത് നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്ന് തോന്നുമ്പോഴെല്ലാം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതല്ലാതെ എന്നും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ ചീത്തവിളിക്കാന്‍ കഴിയില്ലെന്നും കാനം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button