പുതിയ മാറ്റങ്ങളുമായി ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയറിന്റെ പുതിയ അപ്‌ഡേറ്റ്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമലോ ഫോണുകള്‍ മുതലുള്ള ഫോണുകളില്‍ ഇനി ഈ അപ്‌ഡേറ്റ് ലഭിക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഭാഗികമായി കേള്‍വിക്ക് തകരാറുള്ളവരെ സഹായിക്കാന്‍ കഴിയുന്ന സൗണ്ട് ആംപ്ലിഫയര്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. ശബ്ദം കൂട്ടാനും കുറയ്ക്കാനും പശ്ചാത്തലത്തിലുള്ള ബഹളം ഒഴിവാക്കി കേള്‍ക്കേണ്ട ശബ്ദത്തിന് പ്രാധാന്യം നല്‍കാനും ഇതിന് കഴിയും. സൗണ്ട് ആംപ്ലിഫയര്‍ ഉപയോഗിക്കാനായി ആദ്യം ഹെഡ്‌ഫോണുമായി ഇത് ബന്ധിപ്പിക്കണം. ശേഷം സൗണ്ട് ആംപ്ലിഫയര്‍ ആപ്പ് തുറക്കുക. നിങ്ങള്‍ക്ക് ആവശ്യമായ ശബ്ദങ്ങളുടെ ഫ്രീക്വന്‍സി തീരുമാനിക്കാവുന്നതാണ്.
Post Your Comments