തിരുവനന്തപുരം : സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ പോലീസുകാരുടെ പട്ടിക തയ്യാറാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടിയുണ്ടാകും.ഒരാഴ്ചക്കകം പട്ടിക നൽകാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം.
സ്റ്റേഷനകത്തോ പുറത്തോ മൂന്നാം മുറ ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രയോഗിച്ചതായി തെളിഞ്ഞാൽ നിയമപരമായും, വകുപ്പു തലത്തിലും ശക്തമായി നടപടിയുണ്ടാകുമെന്നാണ് ഡിജിപിയുടെ മുന്നറിയിപ്പ്. മൂന്നാം മുറയിലും കസ്റ്റഡി മരണത്തിലും കേരള പോലീസ് സ്ഥരിമായി പഴികേള്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ പോലീസുകാർ പ്രതികളായിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ നടപടി ഡിജിപി സ്വീകരിച്ചത്.
Post Your Comments