Latest NewsKerala

എം​എ​ല്‍​എ​യെ ജാതീയമായി ആ​ക്ഷേ​പിച്ച നടപടി; ആ​രോ​പ​ണം പ​രി​ശോ​ധി​ച്ച്‌ ഉ​ചി​ത ന​ട​പ​ടി സ്വീകരിക്കുമെന്ന് മ​ന്ത്രി എ.​കെ ബാ​ല​ന്‍

തൃ​ശൂ​ര്‍: ഗീ​താ ഗോ​പി എം​എ​ല്‍​എ സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച സം​ഭ​വ​ത്തി​ല്‍ പ്രതികരണവുമായി മ​ന്ത്രി എ.​കെ ബാ​ല​ന്‍. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ കാ​ണു​ന്ന വൈ​കൃ​തം കേ​ര​ള​ത്തി​ലും ക​ണ്ടു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇതിനെതിരെ പൊ​തു സ​മൂ​ഹം ഒ​ന്നി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി. ഇ​ത്ത​രം വൈ​കൃ​ത​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ലാ​ണ് ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് ഇ​ട​തു​പ​ക്ഷം പ​റ​യു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്യു​ന്ന​ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​യാ​ലും ഇ​ട​തു പ​ക്ഷ​മാ​യാ​ലും അം​ഗീ​ക​രി​ക്കാ​നാകില്ല. ജാ​തീ​യ​മാ​യി ആ​ക്ഷേ​പി​ച്ചെ​ന്ന ആ​രോ​പ​ണം പ​രി​ശോ​ധി​ച്ച്‌ ഉ​ചി​ത ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button