തിരുവനന്തപുരം: എംഎല്‍എ മർദ്ദിച്ചെന്ന വീട്ടമ്മയുടെ പരാതി മണിക്കൂറുകൾക്കും പിൻവലിച്ചു. ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യന് തന്നെ മര്‍ദ്ദിച്ചെന്നാണ് വീട്ടമ്മ പരാതി നൽകിയത്. തന്റെ വീട്ടില്‍ എംഎല്‍എയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചെന്നുമാണ് വീട്ടമ്മ ആദ്യം പരാതി നല്‍കിയത്.
ശനിയാഴ്ച ഉച്ചയോടെ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് സ്ത്രീ പരാതി നൽകി.പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് എംഎല്‍എയെന്നും, തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് എംഎല്‍എയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരാതി പ്രചരിച്ചതോടെ വീട്ടമ്മ പരാതി പിന്‍വലിച്ചു. തനിക്ക് പരാതിയില്ലെന്ന് ഡിവൈഎസ്പി ഓഫീസിലെത്തി ശനിയാഴ്ച വൈകിട്ട് എഴുതി ഒപ്പിട്ട് നൽകുകയും ചെയ്തു.
Post Your Comments