ഗുവാഹത്തി : അസ്സമിലെ ശക്തമായ മഴയും പ്രളയവും കാരണം മരിച്ചവരുടെ എണ്ണം 81 ആയി. ബാര്‍പെട്ട ജില്ലയില്‍ ശനിയാഴ്ച ഓരാള്‍ക്കൂടി മരിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയ സോണിപുര്‍ ജില്ലയില്‍ കനത്ത മഴയെ തുടർന്ന് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതായി പി.ടി.ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം പ്രളയം ബാധിച്ച സംസ്ഥാനത്തെ 17 ജില്ലകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നാണ് അസ്സംദുരന്തനിവാരണ അതോറിറ്റി അറിയിച്ചത്. സംസ്ഥാനത്തെ 1,716 ഗ്രാമങ്ങളെയും 21,68,134 ജനങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.ബക്‌സ, നല്‍ബാരി, ബാര്‍പെട്ട, ചിരാങ് തുടങ്ങിയ പ്രളയബാധിത ജില്ലകളിലൊക്കെ 615 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 99,659 പേരാണ് ഇവിടെ കഴിയുന്നത്.
Post Your Comments