ന്യൂദല്‍ഹി: പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന് മേല്‍ പൂര്‍ണമായും അവകാശം ഇന്ത്യയ്ക്കാണെന്ന് കരസേനാമേധാവി മേധാവി ബിപിന്‍ റാവത്ത്. കശ്മീരിന്റെ മറ്റ് ഭാഗങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് തിരിച്ചുപിടിക്കേണ്ടതെങ്ങനെ എന്നത് രാഷ്ട്രീയ തീരുമാനം ആയിരിക്കുമെന്നും സൈന്യം ഉത്തരവുകള്‍ അനുസരിക്കുമെന്നും റാവത്ത് വ്യക്തമാക്കി. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് അധീന കശ്മീര്‍ തിരികെ പിടിക്കേണ്ടത് നയതന്ത്രമാര്‍ഗത്തില്‍ കൂടിയോ അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളില്‍ കൂടിയോ എന്നത് രാഷ്ട്രീയമായ തീരുമാനമായിരിക്കുമെന്നാണ് ജനറല്‍ പറഞ്ഞ് വെക്കുന്നത്. 1947 ല്‍ അന്നത്തെ രാജാവ് ഹരിസിങ് കശ്മീരിനെ ഇന്ത്യയില്‍ നിരുപാധികം ലയിപ്പിച്ചതാണെന്ന് കരസേനാമേധാവി പറഞ്ഞു. തുടര്‍ന്ന് കശ്മീരില്‍ വിന്യസിക്കപ്പെട്ട ഇന്ത്യന്‍ സൈന്യം പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ കശ്മീരിന്റെ ചില ഭാഗങ്ങള്‍ പാക്കിസ്ഥാന്റെ പക്കലായി.
അതിനെ പാക് അധീന കശ്മീരെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കാര്‍ഗില്‍ പോലെ വീണ്ടും അബദ്ധങ്ങള്‍ ആവരത്തിക്കാന്‍ പാകിസ്താന്‍ തയ്യാറായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. 1999 ലെ കാരഗിലില്‍ പാക് സൈന്യം നടത്തിയ നുഴഞ്ഞുകയറ്റത്തിനെതിരെയാണ് യുദ്ധം നടന്നത്. മൂന്ന് മാസം നീണ്ടുനിന്ന ഐതിഹാസിക പോരാട്ടത്തിനൊടുവില്‍ ഇന്ത്യ വിജയം വരിച്ചു. ഓപ്പറേഷന്‍ വിജയ് എന്ന കാർഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുകയാണ്.
Post Your Comments