ന്യൂഡല്‍ഹി : അതിര്‍ത്തി മാറ്റി വരയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന സമീപനമാണ് പാകിസ്ഥാന്റേത്. ദേശീയ സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇന്ത്യ ഒരു കാലത്തും പ്രകോപനത്തിന്റെ പാത സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍, ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായും പ്രധാനമന്ത്രി പറയുകയുണ്ടായി.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പ്രതിരോധ മേഖല സ്വകാര്യ മേഖലക്കായി തുറന്നു കൊടുത്തിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാര്‍ രാജ്യത്തെ സംരക്ഷിക്കും. അതിര്‍ത്തി ഗ്രാമങ്ങള്‍ നവീകരിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുമെന്നും രാജ്യം സുരക്ഷിതമാണെങ്കില്‍ മാത്രമേ വികസനം സാധ്യമാകുകയുള്ളുവെന്നും മോദി കൂട്ടിച്ചേർത്തു.
Remembering the heroes of Kargil. Watch. https://t.co/EVXydyBZYI
— Narendra Modi (@narendramodi) July 27, 2019
Post Your Comments