തിരുവനന്തപുരം: അനാവശ്യ വിവാദങ്ങള്‍ക്ക് കുറവില്ലാത്ത നാട്ടില്‍ അതിന് പിന്നാലെ പോകാന്‍ സര്‍ക്കാരിന് സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കാന്‍ ഏതു പ്രതിബന്ധങ്ങളെയും തരണംചെയ്യാന്‍ പ്രാപ്‌തിയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍വീസിലുണ്ടായിരുന്നപ്പോള്‍ ലഭിച്ച ക്വാര്‍ട്ടേഴ്സ് വിരമിച്ചാലും ചിലര്‍ വിട്ടുനല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് വീഴ്‌ചവരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പി.എം.ജി നേതാജി നഗറില്‍ പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ബഹുനില ക്വാട്ടേഴ്സുകളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments