![](/wp-content/uploads/2019/07/thangal.jpg)
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഐ തങ്ങള്‍(76) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപരായിരുന്നു.ഖബറടക്കം ഞായറാഴ്ച രാവിലെ 7.30 ന് മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഉച്ചക്ക് പന്ത്രണ്ടുമണിമുതല്‍ എടവണ്ണ പത്തംപിരിയത്തെ വസതിയില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കും.
വര്‍ത്തമാനം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, മാപ്പിളനാട് പത്രാധിപര്‍ എന്നീ നിലകളിലുംപ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രഭാഷകന്‍, ചിന്തകന്‍, രാഷ്ട്രീയ സൈദ്ധാന്തികന്‍, തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.
ശരീഫ ശറഫുന്നിസയാണ് ഭാര്യ. ശരീഫ നജ്മുന്നീസ, ശരീഫ സബാഹത്തുന്നീസ,സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീന്‍ അഹ്സന്‍, സയ്യിദ് മുഹമ്മദ് അല്‍ത്താഫ്, സയ്യിദ് മുജ്തബ വസീം എന്നിവര്‍ മക്കളാണ്.
Post Your Comments