മുംബൈ: വരിക്കാരുടെ എണ്ണത്തില്‍ വോഡഫോണ്‍-ഐഡിയയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി റിലയൻസ് ജിയോ. രണ്ട് ടെലികോം കമ്പനികളും പുറത്തുവിട്ട ണ്ടാംപാദ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിയോ പുറത്തുവിട്ട കണക്കനുസരിച്ച് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 33.13 കോടിയാണ്. അതേസമയം തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 32 കോടിയിലേക്ക് ഇടിഞ്ഞതായി വൊഡാഫോൺ വ്യക്തമാക്കുന്നു.
2019 മേയില്‍ ട്രായ് പുറത്തുവിട്ട കണക്കുകളനുസരിച്ച് ജിയോ എയര്‍ടെലിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എയര്‍ടെലിന് 32.03 കോടി ഉപയോക്താക്കളുണ്ടായിരുന്നപ്പോള്‍ ജിയോ 32.29 കോടിയിലേക്ക് ഉയർന്നിരുന്നു.
Post Your Comments