ദുബായ്: ഷാർജയെയും ദുബായിയെയും ബന്ധിപ്പിച്ച് ഫെറി സർവീസ് ആരംഭിച്ചു. ദുബായിലെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വാറിയം മറൈന്‍ സ്റ്റേഷനിലേയ്ക്ക് മുപ്പത്തിയഞ്ച് മിനുട്ടുകൊണ്ട് എത്താൻ സാധിക്കും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ( ആര്‍.ടി.എ) നേതൃത്വത്തിലാണ് ഫെറി സർവീസ്. നിത്യേന 42 സര്‍വീസുകളാണ് നടത്തുന്നത്. ഒരു യാത്രയില്‍ 125 പേര്‍ക്ക് സഞ്ചരിക്കാൻ കഴിയും.
പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഷാർജയിൽ നിന്നുള്ള സർവീസ് ആരംഭിക്കുന്നത്. ദുബായില്‍ നിന്ന് 5.15 നും സർവീസ് ആരംഭിക്കും. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലും ഓരോ അരമണിക്കൂറിലും സര്‍വീസ് ഉണ്ടാകും. സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമാണ് യാത്രാ നിരക്ക്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് ആവശ്യമില്ല
Post Your Comments