KeralaLatest News

മണ്ണ് മനുഷ്യര്‍ക്ക് മാത്രമല്ല ഇവര്‍ക്ക് കൂടി ഉള്ളതാണ്; മഴക്കെടുതിയെ അതിജീവിച്ച് അര്‍ജുനും രാമന്‍കുട്ടിയും

കോഴിക്കോട്: മഴക്കെടുതിയില്‍ മരണം മുന്നില്‍ കണ്ട നിമിഷങ്ങളില്‍ നിന്നും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അര്‍ജുനും രാമന്‍കുട്ടിയും. ഇവര്‍ മനുഷ്യരല്ല. നായയും പൂച്ചയുമാണ്. മനസില്‍ നന്മമാത്രം നിറഞ്ഞ മനുഷ്യരുടെ ഇടയില്‍ ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍. സകലതും നഷ്ടപ്പെട്ടിട്ടും അഭയം തേടിയുള്ള നെട്ടോട്ടത്തിനിടയില്‍ ഇവരെക്കൂടെക്കൂട്ടാന്‍ മനസ് കാണിച്ച കുടുംബങ്ങളാണ് ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ പ്രതീകം. കോഴിക്കോട് കൊയിലാണ്ടി നടുവത്തൂര്‍ പൂക്കോത്ത് താഴത്താണ് ഈ നന്മനിറഞ്ഞ കാഴ്ച.

സകലതും നഷ്ടപ്പെടുന്നത് കാണാന്‍ വയ്യാതെയാണ് ഞാറക്കുഴി ലീല ജീവനും കൊണ്ട് കരയടുത്തത്. പിന്നാലെ ദൈന്യത നിറഞ്ഞ ഈ കരച്ചില്‍ ലീല
കേട്ടു. ജീവന്‍ നോക്കാതെ തിരികെ നീന്തി അര്‍ജുനെയും കൊണ്ട് മടങ്ങി. കരയ്‌ക്കെത്തിയപ്പോള്‍ അവന്റെ സന്തോഷം. സ്‌നേഹപ്രകടനം. ലീലയെ മുട്ടിയുരുമ്മി അവര്‍ എന്തൊക്കെയോ നന്ദിവാക്ക് പറയാന്‍ ശ്രമിച്ചു. ചോറു കൊടുക്കുന്നവരോടുള്ള നന്ദി അവന്‍ സ്‌നേഹപ്രകടനങ്ങളിലൂടെ വിവരിച്ചു.

പൂക്കോത്ത് താഴത്ത് രാമന്‍കുട്ടിയും മഴക്കെടുതിയില്‍പ്പെട്ടിരുന്നു. അവന്റെ യജമാനത്തി ജാനു വാല്‍സല്യത്തോടെ വിളിച്ച വിളിക്കെല്ലാം ദൈന്യത നിറഞ്ഞ കരച്ചില്‍ മാത്രമായിരുന്നു മറുപടി. ഒടുവില്‍, രാമന്‍ കുട്ടിയും മഴക്കെടുതിയില്‍ നിന്ന് രക്ഷനേടി. സുരക്ഷിത ഇടത്തേക്ക് മടക്കം. നാളെ എന്താകുമെന്ന ചിന്തക്കിടയിലും മണ്ണ് നമുക്ക് മാത്രമല്ല ഇവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിക്കുകയാണിവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button