തിരുവനന്തപുരം: വധശ്രമക്കേസ് വരെ എത്തിയ യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അഖില്‍ ചന്ദ്രനെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങളെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വലിയ തോതിലുള്ള വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് . ആസൂത്രിത ആക്രമണം ആയിരുന്നു എന്ന പൊലീസ് വാദവും ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍കുത്തേറ്റ അഖിലിനെ തടഞ്ഞുവയ്ക്കുന്നതും മുറിവേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുപ്പതിലേറെ വിദ്യാര്‍ഥികള്‍ അക്രമത്തില്‍ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു.
അതിനിടെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് പൊലീസിനെ പടിയിറക്കി. ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസിനെ പിന്‍വലിച്ചത്. കുത്തുകേസില്‍ പെട്ട ഒന്‍പതു വിദ്യാര്‍ഥികളെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി ശിവരഞ്ചിത്തിനെ ഇന്നു രാവിലെ കോളജിലെത്തിച്ചു തെളിവെടുത്തു.
അതേസമയം ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചെന്ന് സമ്മതിച്ച് കുത്തുകേസ് പ്രതി ശിവരഞ്ജിത്ത്. മോഷ്ടിച്ചത് കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ്. കോപ്പിയടിക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. മോഷ്ടിച്ച സ്ഥലം തെളിവെടുപ്പില്‍ ചൂണ്ടിക്കാണിച്ച് നല്‍കിയെന്നും പൊലീസ് പറഞ്ഞു.
Post Your Comments