Latest NewsIndia

രാഷ്‌ട്രപതി കാർഗിൽ യാത്ര ഉപേക്ഷിച്ചു; ശ്രീനഗറിൽ സൈനികർക്ക് ആദരവ് അർപ്പിച്ചശേഷം മടങ്ങും

ഡൽഹി : കാർഗിൽ യുദ്ധ വിജയദിനമായ ഇന്ന് കാർഗിലിലേക്ക് പോകാനിരുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് യാത്ര ഉപേക്ഷിച്ചു. മോശം കാലാവസ്ഥയായതിനാൽ ഹെലികോപ്റ്റർ മാർഗം കാർഗിലിലേക്ക് പോകാൻ കഴിയില്ല. രാഷ്ട്രപതി ശ്രീനഗറിൽ സൈനീകർക്ക് ആദരവ് അർപ്പിച്ചശേഷം തിരികെ പോകും.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പ്രധാനമന്ത്രിയും രാഷട്രപതിയും അനുസ്മരിച്ചു. കാർഗിൽ വിജയ ദിവസം സൈനികരുടെ ധൈര്യവും അർപ്പണ ബോധവും ഓർമിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് ദില്ലിയിലെ ദേശിയ യുദ്ധ സ്മാരകത്തിൽ എത്തി രക്തസാക്ഷികൾക്ക് ആദരവ് അർപ്പിച്ചു.

1999 ജൂലൈ 26നാണ് നുഴഞ്ഞുകയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിയന്ത്രണരേഖയ്‍ക്ക് അപ്പുറത്തേക്ക് തുരത്തി ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരികെപ്പിടിച്ചത്. പാക്കിസ്ഥാന്‍ കീഴടക്കിയ കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ ഇന്ത്യന്‍ സൈന്യം യുദ്ധം ആരംഭിച്ചത് 1999 മേയ് അഞ്ചിനാണ്. മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തിനൊടുവില്‍ ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button