Latest NewsIndia

രാജ്യസഭയിലും പ്രതീക്ഷിച്ചതിലും നേരത്തെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപി

അടുത്തവർഷം ഏപ്രിൽ ആകുമ്പോൾ ഭരണപക്ഷത്തെ അംഗസംഖ്യ ഇനിയും ഉയരും.

ന്യൂഡൽഹി : രാജ്യസഭയിൽ പ്രതീക്ഷിച്ചതിലും നേരത്തെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപി. രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്നതോടെ കേന്ദ്രത്തിൽ സർക്കാറിന്റെ പല പദ്ധതികളും അധികം ബുദ്ധിമുട്ടില്ലാതെ നിയമമാക്കി മാറ്റാൻ സാധിക്കും. പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയാല്‍ രാജ്യസഭയിലും അടുത്തവർഷം എൻഡിഎക്ക് മേധാവിത്തം ലഭിക്കും. നിലവിൽ ആകെ അംഗസംഖ്യ 240. എൻഡിഎ- 114, കോൺഗ്രസ് ഉൾപ്പെടുന്ന ഐക്യപ്രതിപക്ഷം- 108. മറ്റുള്ളവർക്ക്- 18 എന്നിങ്ങനെയാണ് കക്ഷിനില. 121 പേരുടെ പിന്തുണയുണ്ടെങ്കിൽ ഭൂരിപക്ഷമുറപ്പിക്കാം.

ഇക്കഴിഞ്ഞ വര്ഷം ബിജെപി അംഗ സംഖ്യ 78 ആയി ഉയർത്തി. കോൺഗ്രസിൻറേത് 48 ആയി ഇടിഞ്ഞു. ടിആർഎസ്, ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികൾക്കായി 15 എംപിമാരുണ്ട്. അതായത് എൻഡിഎയുടെ 114ന് ഒപ്പം ഇതിൽ രണ്ടു പാർട്ടികളെയെങ്കിലും ഒപ്പം നിറുത്തിയാൽ ഭൂരിപക്ഷമാകും. കേവലഭൂരിപക്ഷം മാത്രം ആവശ്യമായ എല്ലാ ബില്ലുകളും അനായാസം സർക്കാരിന് പാസാക്കാം.അടുത്തവർഷം ഏപ്രിൽ ആകുമ്പോൾ ഭരണപക്ഷത്തെ അംഗസംഖ്യ ഇനിയും ഉയരും.

മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ആവശ്യമായ 163 ഉടൻ സാധ്യമല്ലെങ്കിലും ഈ ഭരണത്തിന്‍റെ അവസാന വർഷങ്ങളിൽ പ്രതീക്ഷിക്കാം.നരേന്ദ്രമോദിയുടെ ആദ്യ സർക്കാരിനെ പ്രതിപക്ഷം തടഞ്ഞു നിറുത്തിയിരുന്നത് രാജ്യസഭയിലാണ്. അവസാനത്തെ പ്രതിരോധവും അവസാനിക്കുമ്പോൾ ദേശീയ രാഷ്ട്രീയം എൻഡിഎയുടെ കൈപ്പിടിയിലൊതുങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button