ലക്നൗ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അസംഖാന് എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി. അസംഖാന് മുഴുവന്‍ സ്ത്രീകളുടേയും അന്തസിനെയാണ് മുറിപ്പെടുത്തിയത്. ഇത് അപലപനീയമാണ്. അദ്ദേഹം പാര്‍ലമെന്റില്‍ മാത്രമല്ല എല്ലാ സ്ത്രീകളോടും ക്ഷമ ചോദിക്കണം. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.
അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അസംഖാന് മാപ്പുപറയണമെന്ന് സ്പീക്കറും വ്യക്തമാക്കി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അസംഖാന് മാപ്പു പറയണമെന്ന നിലപാടിലെത്തിയത്.
यूपी से सपा सांसद श्री आजम खान द्वारा कल लोकसभा में पीठासीन महिला के खिलाफ जिस प्रकार की अशोभनीय भाषा का इस्तेमाल किया गया वह महिला गरिमा व सम्मान को ठेस पहुँचाने वाला है तथा अति-निन्दनीय है। इसके लिए उन्हें संसद में ही नहीं बल्कि समस्त महिलाओं से माफी मांगनी चाहिए।
— Mayawati (@Mayawati) July 26, 2019
Post Your Comments