
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ കണ്ണീരിലായത് രോഗികള്‍ മാത്രമല്ല, എണ്‍പത്തിരണ്ട് ജീവനക്കാര്‍ കൂടിയാണ്. രോഗികളുടെ വിവര ശേഖരണത്തിനായാണ് ലോട്ടറി വകുപ്പില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ജീവനക്കാരെയെടുത്തത്. ജില്ലാ ഓഫിസിലെ ജീവനക്കാര്‍ വരുന്ന ചൊവ്വാഴ്ചയും തലസ്ഥാനത്തെ ജീവനക്കാര്‍ ഡിസംബര്‍ മൂപ്പത്തിയൊന്നിനും പിരിഞ്ഞ് പോകണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
പ്രായപരിധി കഴിഞ്ഞതിനാല്‍ പിരിച്ചുവിടുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫിസിലേക്കുള്ള മടങ്ങിവരവ് ആസാധ്യമാകും. കാരുണ്യ പദ്ധതി ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ലയിപ്പിച്ചതിനൊപ്പം താല്‍ക്കാലിക ജീവനക്കാരെയും മാറ്റി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയുള്ള ചികില്‍സ സഹായത്തിന്റെ കാലാവധി നീട്ടിയെങ്കിലും രോഗികള്‍ക്ക് ഗുണം ലഭിക്കുന്നില്ല. പുതിയ അപേക്ഷകള്‍ ആശുപത്രികള്‍ സ്വീകരിക്കുന്നില്ല. നേരത്തെ അനുവദിച്ച തുക പോലും രോഗികള്‍ക്ക് കിട്ടുന്നുമില്ല. പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ചികില്‍സക്കുള്ള മാനദണ്ഡങ്ങള്‍ കാരുണ്യ ബെനവലന്റ് ഫണ്ടിനും ബാധകമാക്കിയതാണ് കാരണം.
മാര്‍ച്ച് 31 വരെയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ കാലാവധി നീട്ടിയത്.എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ മാനദണ്ഡങ്ങള്‍ എല്ലാം കാരുണ്യക്കും ബാധകമാണ്. ഇതനുസരിച്ച് കിടത്തി ചികില്‍സയിലല്ലാത്തവര്‍ക്ക് ഒരു സൗജന്യവും ഇല്ല. അതുകൊണ്ടുതന്നെ കിടത്തി ചികില്‍സയിലല്ലാതെ കീമോ റേഡിയേഷന്‍ ഡയാലിസിസ് എന്നി ചികില്‍സകള്‍ തേടുന്നവര്‍ക്കും വില കൂടിയ മരുന്നുകള്‍ വേണ്ടവര്‍ക്കും ഇനി സൗജന്യം കിട്ടില്ല.
പുതിയ ഉത്തരവ് അനുസരിച്ച് ചികില്‍സ തേടുന്ന ആശുപത്രികള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ നേരത്തെയുള്ള കുടിശിക കിട്ടാനുള്ള ആശുപത്രികള്‍ അപേക്ഷ സ്വീകരിക്കുന്നില്ല. പദ്ധതി നിര്‍ത്തിയെന്ന അറിയിപ്പാണ് സര്‍ക്കാര്‍ ആശുപത്രികളടക്കം നല്‍കുന്നത്.അതേസമയം ആശുപത്രി സൂപ്രണ്ടുമാരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രതികരണം .
Post Your Comments