പശ്ചിമ ബംഗാളില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 365 ഓളം പശുക്കളെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) രക്ഷപ്പെടുത്തി. അതിര്‍ത്തി ജില്ലകളായ മാല്‍ഡ, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ്, നാദിയ എന്നിവിടങ്ങളില്‍ നിന്ന് പശുക്കളെ ബംഗ്ലാദേശിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് ഇവയെ സൈന്യം രക്ഷപ്പെടുത്തിയത്. പിടിച്ചെടുത്ത കന്നുകാലികളുടെ മൊത്തം മൂല്യം 20,08,883 രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു.
പശുക്കളുടെ കഴുത്തില്‍ കെട്ടിയിരുന്ന സോക്കറ്റ് ബോംബുകളും ബി.എസ്.എഫ് കണ്ടെടുത്തു. പശുക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമം സ്‌ഫോടനത്തില്‍ എത്തിക്കാനായാണ് സോക്കറ്റ് ബോംബുകള്‍ കഴുത്തില്‍ കെട്ടിയിരുന്നത്. പശുക്കടത്തുകാര്‍ കന്നുകാലികളെ ബംഗ്ലാദേശിലെത്തിക്കാനായി നദിയിലേക്ക് വലിച്ചിഴച്ചിട്ടുണ്ടാകുമെന്നും അതിര്‍ത്തി സുരക്ഷാ സേന കരുതുന്നു.
ബോര്‍ഡര്‍ ഔട്ട് പോസ്റ്റ് (ബിഒപി) ഹരുദംഗ പ്രദേശത്ത് ഗംഗാ നദിയുടെ കൈവഴികളില്‍ കന്നുകാലികള്‍ പൊങ്ങിക്കിടക്കുകയായിരുന്നെന്നും സേനയുടെ ഇടപെടല്‍ തടയാന്‍ സോക്കറ്റ് ബോംബ് കഴുത്തില്‍ കെട്ടിയ നിലയിലാണ് ഇവടെ കണ്ടെത്തിയതെന്നും ബിഎസ്എഫ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. കന്നുകാലികളെ നീക്കം ചെയ്യുന്നതിനായി ലോക്കല്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കള്ളക്കടത്തിന് പിന്നില്‍ ആരാണെന്ന അന്വേഷണവും തുടങ്ങി.
Post Your Comments