അകോല: ഒളിഞ്ഞ്കിടക്കുന്ന നിധി കൈക്കലാക്കാന്‍ മന്ത്രവാദം ചെയ്ത എട്ടംഗസംഘം മഹാരാഷ്ട്രയില്‍ പിടിയില്‍. ഇഴരില്‍ രണ്ട് പേര്‍ മധ്യപ്രദേശില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം വ്യാഴാഴ്ച സമീപത്തുള്ള ദാഹിഖെഡ് ഗ്രാമത്തിലെത്തി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ കൃഷി സ്ഥലത്ത് മന്ത്രവാദത്തിന്റെ ചില ആചാരങ്ങള്‍ ചെയ്യുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് , അകോട്ട് റൂറല്‍ പൊലീസ് സ്റ്റേഷന്‍ ്ഇന്‍സ്‌പെക്ടര്‍ ധ്യാനോബ ഫാദ് പറഞ്ഞു. ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്നതിനായാണ് ്ഇവര്‍ മന്ത്രവാദകര്‍മം നടത്തിയത്.
മനുഷ്യ ബലി നിര്‍മാര്‍ജ്ജനം, തിന്മ, അഗോരി പ്രാക്ടീസ്, ബ്ലാക്ക് മാജിക് ആക്ട് 2013 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എട്ടുപേര്‍ക്കെതിരെയും കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments