Latest NewsUAE

ദുബായിക്ക് സമാനമായി അബുദാബിയിലും പ്രധാന റോഡുകളില്‍ ടോള്‍ ഏർപ്പെടുത്തുന്നു

അബുദാബി: അബുദാബിയിലും പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി ട്രാന്‍സ്‍പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്. അബുദാബിയില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായത്. ഒക്ടോബര്‍ 15 മുതലാണ് ടോൾ ഈടാക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനും കാര്‍ പൂളിങ് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു തീരുമാനം.

അല്‍ മഖ്ത പാലം, മുസഫ പാലം, ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റുകൾ തുറക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ഏഴ് മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ നാല് ദിര്‍ഹമാണ് ടോള്‍. മറ്റ് സമയങ്ങളില്‍ രണ്ട് ദിര്‍ഹവും നൽകണം. വെള്ളിയാഴ്ചയും പൊതുഅവധി ദിനങ്ങളിലും മുഴുവന്‍ സമയവും രണ്ട് ദിര്‍ഹമാണ് നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button