
മുംബൈ : കഴിഞ്ഞ ദിവസം നഷ്ടത്തിൽ അവസാനിച്ച ഓഹരി വിപണി ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 275 പോയിന്റ് ഉയർന്നു 38122ലും നിഫ്റ്റി 77 പോയിന്റ് ഉയര്‍ന്ന് 11348ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 849 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 410 ഓഹരികള്‍ നഷ്ടത്തിലാണ്.
സിപ്ല, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഐഒസി, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, യുപിഎല്‍, യെസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം.
Post Your Comments