ന്യൂ ഡൽഹി : പ്രതിഷേധങ്ങൾക്കൊടുവിൽ ആർടിഐ നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്ക്ഔട്ട് നടത്തിയതിന് പിന്നാലെയാണ് ബിൽ പാസ്സായത്. സഭ ശബ്ദവോട്ടോടെയാണ് ബില്ലിന് അംഗീകാരം നൽകിയത്.
The Right to Information (Amendment) Bill, 2019 passed by Rajya Sabha. pic.twitter.com/OW0oF3gqQ0
— ANI (@ANI) July 25, 2019
വിവരാവകാശ നിയമഭേദഗതി സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ബിജെപി എംപി സി എം രമേശും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ കയ്യാങ്കളിയുണ്ടായി. രമേശ് തന്റെ ഇരിപ്പിടത്തിൽ നിന്ന് മാറി, വോട്ട് രേഖപ്പെടുത്തുന്ന ടിഡിപി അംഗങ്ങളുടെ സ്ലിപ്പ് വാങ്ങിയതാണ് ബഹളത്തിലേക്ക് വഴി തെളിച്ചത്.
സർക്കാർ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും, ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാക്കൾ സഭയിൽ നിന്നും വാക്കൗട്ട് ചെയ്തത്.
Post Your Comments