അബുദാബി : ഭീകരവാദത്തിലേക്കു യുവാക്കളെ ക്ഷണിച്ച വിദേശിക്ക് ശിക്ഷ വിധിച്ചു. സോഷ്യൽ മീഡിയയിലൂടെ ഭീകരവാദത്തിലേക്കു ക്ഷണിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തെന്ന കേസിൽ 30കാരനായ ഫിലിപ്പീൻസ് സ്വദേശിക്കാണ് 10 വർഷം തടവും 20 ലക്ഷം ദിർഹം പിഴയും അബുദാബി അപ്പീൽ കോടതി വിധിച്ചത്. ശിക്ഷയ്ക്കു ശേഷം നാടുകടത്താനും ഉത്തരവുണ്ട്.
ട്വിറ്റർ, ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിലെ 7 അക്കൗണ്ടുകളിലൂടെയായിരുന്നു ഭീകര പ്രവർത്തനം. വീട്ടുജോലിക്കാരനായ ഇയാൾക്ക് ഇത്രയും സമൂഹ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന വാദം കോടതി തള്ളി. ഭീകര പ്രവർത്തനത്തിന് ഉപയോഗിച്ച സാമഗ്രികളും കണ്ടുകെട്ടി.
Post Your Comments